ഒരുക്കങ്ങൾ പൂർത്തിയായി : വൊക്കേഷണൽ എക്സ്പോ 29 നു ആരംഭിക്കും, പൊതുജനങ്ങൾക്കും സൗജന്യ പ്രവേശനം അനുവദിക്കും
വിദ്യാർത്ഥികളുടെ തൊഴിൽ നൈപുണി വ്യക്തമാക്കുന്ന വൊക്കേഷണൽ എക്സ്പോ റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തിനൊപ്പം ഒക്ടോബർ 29ന് രാവിലെ 10 മണിക്ക് ആരംഭിക്കും.
ഉദ്ഘാടനം
തൃശ്ശൂർ റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തിന്റെ ഉദ്ഘാടനം ഒക്ടോബർ 29ന് രാവിലെ 10 മണിക്ക് ബഹുമാനപ്പെട്ട തൃശ്ശൂർ എംഎൽഎ ശ്രീ. പി. ബാലചന്ദ്രൻ അവർകളുടെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോക്ടർ ആർ. ബിന്ദു അവർകൾ നിർവഹിക്കും തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. വി.എസ്. പ്രിൻസ് മുഖ്യാതിഥിയായിരിക്കും.
വൊക്കേഷണൽ എക്സ്പോ
തൃശ്ശൂർ നഗര ഹൃദയത്തിലെ ഗവൺമെന്റ് മോഡൽ ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലാണ് വൊക്കേഷണൽ എക്സ്പോ നടക്കുന്നത്. പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനം അനുവദിക്കുന്ന വൊക്കേഷണൽ എക്സ്പോയിൽ തൃശ്ശൂർ ഇടുക്കി ജില്ലകളിലായി 52 സ്കൂളുകളിൽ നിന്നും മോസ്റ്റ് കരിക്കുലം റിലേറ്റഡ്, മോസ്റ്റ് മാർക്കറ്റബിൾ, മോസ്റ്റ് ഇന്നവേറ്റീവ്, മോസ്റ്റ് പ്രോഫിറ്റബിൾ എന്നിങ്ങനെ നാല് മേഖലകളിലായി അഗ്രികൾച്ചർ, ഓട്ടോമൊബൈൽ, ഇലക്ട്രിക്കൽ, ഫിഷറീസ്, ഡയറി സയൻസ്, പ്രിന്റിംഗ്, ഡിസൈനിങ്, കമ്പ്യൂട്ടർ സയൻസ്, കൊമേഴ്സ്, ബിസിനസ്, ഫാഷൻ ടെക്നോളജി, മെട്രോളജി, ട്രാവൽ ആൻഡ് ടൂറിസം എന്നിങ്ങനെ 75 വിവിധ സ്റ്റോളുകൾ അണിനിരക്കും.
വിദ്യാർത്ഥികളിൽ തൊഴിൽ സംസ്കാരം വളർത്തിയെടുക്കുന്നതിനും ക്രിയാത്മകശേഷി പോഷിപ്പിച്ചുകൊണ്ട് സ്വയം പര്യാപ്തതയിലൂടെ ദേശീയ വികസനത്തിൽ പങ്കാളികളാകുന്നതിന് വേണ്ടിയുള്ള ഒരു യജ്ഞത്തിന്റെ ഭാഗമായ വിജ്ഞാന നൈപുണ്യ പ്രദർശന വിൽപന മേളയായ വൊക്കേഷണൽ എക്സ്പോ ജില്ലാ ശാസ്ത്രോത്സവത്തിലെ മുഖ്യ ആകർണമാകും.
എക്സ്പോ എക്സ്പ്രഷൻസ്
വിദ്യാർത്ഥികളും അധ്യാപകരും അണിയിച്ചൊരുക്കുന്ന വിവിധ കലാപരിപാടികൾ എക്സ്പോ എക്സ്പ്രഷൻസ് എന്ന പേരിൽ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചു നടക്കും. പ്രദർശന സമയമായ കാലത്തു 10 മണി മുതൽ ഉച്ചതിരിഞ്ഞു 4 മണി വരെ തുടർച്ചയായി നടക്കുന്ന കലാപരിപാടികളിൽ അധ്യാപകരും വിദ്യാർത്ഥികളുമായി തൃശ്ശൂർ ഇടുക്കി ജില്ലകളിലെ നൂറ്റമ്പതോളം പേർ പങ്കെടുക്കും.
വി - വിക്ടറി
വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസത്തിലൂടെ വിവിധ തൊഴിലിടങ്ങളിൽ തൊഴിൽ കണ്ടെത്തുകയോ, സ്വയം തൊഴിൽ കണ്ടെത്തുകയോ ചെയ്ത് ജീവിത വിജയം കൈവരിച്ചവരുടെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നതിന് വി - വിക്ടറി പ്രോഗ്രാമും സംഘടിപ്പിക്കും.
കരിയർ ഗൈഡൻസ് സ്റ്റാളും, കരിയർ ക്ലിനിക്കും
കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിങ് സെന്റർ വിദ്യാർത്ഥികൾക്ക് അനുയോജ്യമായ പഠന - തൊഴിൽ മേഖല കണ്ടെത്തുന്നതിന് കരിയർ ഗൈഡൻസ് സ്റ്റാളും, കരിയർ ക്ലിനിക്കിൽ ഈ മേഖലയിലെ വിദഗ്ധരുടെ സേവനവും ലഭ്യമാക്കും.
സ്നേഹക്കൂട് - സൗജന്യ പാർപ്പിട നിർമ്മാണ പദ്ധതി
നാഷണൽ സർവീസ് സ്കീം സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി എക്സ്പോ സന്ദർശിക്കുന്ന എല്ലാവർക്കും അവബോധം നൽകുന്നതിനൊപ്പം തൃശൂർ ജില്ലയിലെ കാട്ടൂരിൽ നിർമിക്കുന്ന സൗജന്യ പാർപ്പിട നിർമ്മാണത്തിന് വേണ്ട ധനസമാഹരണവും നടത്തും.
സമാപന സമ്മേളനം
ഒക്ടോബർ 30-ആംബഹുമാനപ്പെട്ട തീയതി വൈകുന്നേരം ബഹുമാനപ്പെട്ട പുതുക്കാട് എംഎൽഎ ശ്രീ. കെ. കെ. രാമചന്ദ്രൻ അവർകളുടെ അധ്യക്ഷതയിൽ തൃശൂർ കോർപ്പറേഷൻ മേയർ ശ്രീ. എം. പി. വർഗീസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. പൊതു ചടങ്ങിൽ ബഹുമാനപ്പെട്ട തൃശ്ശൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ലതാ ചന്ദ്രൻ വിജയികൾക്ക് സമ്മാനദാനം നിർവഹിക്കും. 30 ന് വൈകുന്നേരം നടത്തുന്ന സമാപന സമ്മേളനത്തോടെ വൊക്കേഷണൽ എക്സ്പോ സമാപിക്കും.



0 Comments